കുവൈത്ത് സിറ്റി: കൈയുറകൾ റോഡിൽ വലിച്ചെറിഞ്ഞാൽ 500 ദീനാർ പിഴ ഇൗടാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ ്പ് നൽകി. ഇവ മാലിന്യ വീപ്പകളിലാണ് നിക്ഷേപിക്കേണ്ടത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുവഴിയിൽ കൈയുറകൾ അലക്ഷ്യമായി ഉപേക്ഷിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
കോവിഡ് പശ്ചാത്തലത്തിൽ മുഖാവരണവും കൈയുറയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഇത് മാലിന്യവീപ്പയിൽ ഉപേക്ഷിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശം. എന്നാൽ പലയിടത്തും റോഡിലും നടവഴിയിലും മൈതാനങ്ങളിലുമാണ് യഥേഷ്ടം ഉപേക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.