കുവൈത്ത് സിറ്റി: ചെലവുചുരുക്കലിെൻറ ഭാഗമായി സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സെക്യൂരിറ്റി, ക്ലീനിങ്, ടീ ബോയ് എന്നിവരുടെ എണ്ണം കുറക്കൽ ആരംഭിച്ചു. മാൻപവർ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാറുമായി കരാറിലേർപ്പെട്ട സ്വകാര്യ കമ്പനികളാണ് ഈ വിഭാഗം തൊഴിലാളികളെ ലഭ്യമാക്കിയിരുന്നത്. മന്ത്രിസഭ തീരുമാനപ്രകാരം ഇപ്പോഴുള്ളതിെൻറ 25 ശതമാനം പേരെയാണ് കുറക്കുന്നത്. തീരുമാനം നടപ്പാക്കുന്നതിെൻറ പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം മാൻപവർ അതോറിറ്റി ഉപമേധാവി അഹ്മദ് മൂസയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാണിജ്യ, പൊതുമരാമത്ത്, ധനകാര്യ, ഔഖാഫ്, പാർപ്പിട അതോറിറ്റി, സിവിൽ ഏവിയേഷൻ എന്നീ വകുപ്പ് പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്. സർക്കാർ വകുപ്പുകളിലെ സെക്യൂരിറ്റി ജീവനക്കാരിൽ അധികവും ഈജിപ്തുകാരാണ്.
അതേസമയം, ക്ലീനിങ്, ടീ ബോയ് മേഖലകളിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലുള്ളവരാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.