കുവൈത്ത് സിറ്റി: 42ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 15 മുതൽ 25 വരെ നടക്കും. 30 രാജ്യങ്ങളിൽനിന്നുള്ള 482 പ്രസാധകരുടെ 11,000 പുസ്തകങ്ങൾ മേളയിലുണ്ടാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ സഅദ് അൽ ഇനീസി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. 50 പുതിയ പ്രസാധകരും ഇത്തവണ പുസ്തകമേളയിലെത്തുന്നുണ്ട്. സന്ദർശകർക്കായി ഒാേട്ടാമേറ്റഡ് അന്വേഷണ സംവിധാനവും സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകളെയും പ്രസാധകരെയും പറ്റിയുള്ള വിവരങ്ങളും മറ്റു പൊതുവിവരങ്ങളും ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകവും പുറത്തിറക്കും. മേളയോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും നടക്കും. കുവൈത്തിനെ അറബ് യൂത്ത് കാപിറ്റൽ ആയി പ്രഖ്യാപിച്ചത് കൂടി കണക്കിലെടുത്ത് ഇത്തവണ സവിശേഷതകളോടെയാണ് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.