കുവൈത്ത് സിറ്റി: പ്രസിഡൻറ് രാജിവെച്ചതിനെ തുടർന്ന് രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ലബനാനിൽനിന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് 660 കുവൈത്തികൾ നാട്ടിലേക്ക് മടങ്ങി. കുവൈത്തിൽനിന്ന് അയച്ച ബോയിങ് വിമാനത്തിലും മറ്റൊരു എയർ ബസ് വിമാനത്തിലുമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. അവശേഷിക്കുന്ന കുവൈത്തികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുവൈത്ത് എയർവേസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.