സാ​മൂ​ഹി​ക​​ വിഷയങ്ങളിലേക്ക്​ ചൂ​ണ്ടു​പ​ല​ക​യാ​യി ‘നാ​​മൊ​ന്ന്​, ന​മ്മ​ളൊ​ന്ന്​’ നാ​ട​കം

കുവൈത്ത് സിറ്റി: കൽപക് 28ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ‘നാമൊന്ന്, നമ്മളൊന്ന്’ സാമൂഹിക നാടകം അവതരിപ്പിച്ചു. നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ അങ്കണത്തിൽ നടന്ന നാടകാവതരണത്തിന് 600ലധികം പേർ സാക്ഷികളായി. സാമൂഹികപ്രസക്തിയുള്ള പ്രമേയത്തെ ഉജ്ജ്വലമായി അവതരിപ്പിക്കാൻ കഴിഞ്ഞതായി പ്രേക്ഷകർ വിലയിരുത്തി. വെള്ളിയാഴ്ച 3.30നും രാത്രി ഏഴിനുമായി രണ്ടു പ്രദർശനങ്ങളാണുണ്ടായത്. 
ആദ്യ പ്രദർശനത്തിന് മുന്നോടിയായി നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസിഡൻറ് ചന്ദ്രന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോണ്‍ തോമസ്‌ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ മലയാള നാടകമേഖലക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ആർട്ടിസ്റ്റ് സുജാതന്‍ മാസ്റ്റർ, ഫ്രാന്‍സിസ് ടി. മാവേലിക്കര, ബാബുജി ബത്തേരി, ഗര്‍ഷോം അവാര്‍ഡ് ജേതാവ് മനോജ്‌ മാവേലിക്കര എന്നിവരെ പൊന്നാട അണിയിച്ചു. 
വാര്‍ഷിക സുവനീർ കൺവീനര്‍ ജോസഫ്‌ കണ്ണങ്കര പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് മേനോന്‍ സ്വാഗതവും ജോര്‍ജ് വർഗീസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.