കുവൈത്ത് സിറ്റി: ലോക നാടകദിനത്തിൽ കുവൈത്തിലെ നാടകപ്രവർത്തകരും നാടകപ്രേമികളും കേരള ആർട്സ് ആൻഡ് നാടക അക്കാദമി കുവൈത്ത് എന്ന പേരിൽ സംഘടന രൂപവത്കരിച്ചു.
സംഘടനയുടെ കീഴിൽ പ്രഥമ ബൈബിൾ നാടകമായ ‘അബ്രഹാമി’െൻറ പൂജ മംഗഫ് സൺറൈസ് ഒാഡിറ്റോറിയത്തിൽ നടത്തി. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
പ്രസിഡൻറ് കുമാർ തൃത്താലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി അഡ്വ. ജോൺ തോമസിെൻറ സാന്നിധ്യത്തിൽ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ഭദ്രദീപം കൊളുത്തി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാര ജേതാവും ‘അബ്രഹാം’ നാടകത്തിെൻറ സംവിധായകനുമായി ബാബു ചാക്കോള, അഡ്വ. ജോൺ തോമസ്, ഇടിക്കുള മാത്യു, കെ.പി. ബാലകൃഷ്ണൻ, സജീവ് കെ. പീറ്റർ, ജിജു കാലായിൽ, പുന്നൂസ് അഞ്ചേരി, റെജി മാത്യൂ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.