നന്മക്കായുള്ള പരിശ്രമത്തിൽ സംഘടിതരായി മുന്നേറുക –ഇസ്​ലാമിക പഠനസംഗമം

കുവൈത്ത്​ സിറ്റി: നന്മ സംസ്​ഥാപിക്കാനും തിന്മക്കെതിരായുമുള്ള പരിശ്രമങ്ങളിൽ സംഘടിതരായി മുന്നേറണമെന്ന്​ കെ.​െഎ.ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച ഇസ്​ലാമിക പഠനസംഗമം ആവശ്യപ്പെട്ടു. ‘പ്രകാശം പരത്തുന്ന പ്രസ്​ഥാനം’ എന്ന തലക്കെട്ടിൽ കെ.​െഎ.ജി വെസ്​റ്റ്​ മേഖല നടത്തുന്ന കാമ്പയിനി​​െൻറ ഭാഗമായാണ്​ പഠനസംഗമം സംഘടിപ്പിച്ചത്​. 
കളങ്കമറ്റ വിശ്വാസവും അതി​ൽനിന്ന്​ ഉദ്​ഭവിക്കുന്ന നല്ല സംസ്​കാരവും സൽകർമങ്ങളുമാണ്​ ജീവിതവിജയത്തി​​െൻറ അടിസ്​ഥാനമെന്ന്​ കെ.​െഎ.ജി വൈസ്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു. 
ജനങ്ങളുടെ പ്രശ്​നങ്ങളിൽ ഇടപെട്ട്​ അവർക്ക്​ താങ്ങും തണലുമായി മാറാൻ വിശ്വാസി സമൂഹത്തിന്​ ബാധ്യതയുണ്ട്​. ശരീരംകൊണ്ടും സമ്പത്ത്​ കൊണ്ടും നന്മയുടെ സംസ്​ഥാപനത്തിനായി ത്യാഗ പരിശ്രമങ്ങൾ അർപ്പിക്കുന്നതിലൂടെ മാത്രമേ ദൈവപ്രീതി കൈവരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്വർഗപാതയൊരുക്കുന്ന കർമവീഥി’ വിഷയത്തിൽ​ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘടിത ജീവിതം ഇസ്‌ലാമിൽ എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്​ലാമി മുൻ കോഴിക്കോട്​ ജില്ലാ സെക്രട്ടറി ഹബീബ്​ മസ്​ഉൗദ്​ പുറക്കാട്​ പ്രഭാഷണം നിർവഹിച്ചു. വ്യക്​തികളുടെ പരിമിതികൾ അതിജയിക്കാൻ സംഘടിതമായ പ്രവർത്തനങ്ങൾ കൊണ്ട്​ കഴിയുമെന്ന്​ അദ്ദേഹം പറഞ്ഞു. ഭദ്രമായ സംഘടനാഘടന ചതിക്കുഴികളി​ൽ വീഴാതെ കാത്തുകൊള്ളുമെന്നും എന്നാൽ സംഘടന ലക്ഷ്യമാവരുതെന്നും പ്രവർത്തനങ്ങൾക്കുള്ള പ്ലാറ്റ്​ഫോം മാത്രമേ ആകാവൂ എന്നും അദ്ദേഹം ഉണർത്തി.
 സംഘടനാ സങ്കുചിതത്വമല്ല ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നതെന്നും ഹബീബ്​ മസ്​ഉൗദ്​ കൂട്ടിച്ചേർത്തു. കെ.​െഎ.ജി ഫർവാനിയ ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂർ സ്വാഗതം പറഞ്ഞു. 
ഏരിയ പ്രസിഡൻറ്​ ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ്​ സമാപന പ്രസംഗം നിർവഹിച്ചു.
 അബ്ബാസിയ: പ്രവാസി ഒാഡിറ്റോറിയത്തിൽ നടന്ന അബ്ബാസിയ ഏരിയ പഠനസംഗമത്തിൽ സാബിക്​ യൂസുഫ്​ അധ്യക്ഷത വഹിച്ചു. മനുഷ്യനും ദൈവവുമായുള്ള ബന്ധം നന്നാക്കുന്നതിലൂടെ മാത്രമേ ഹൃദയങ്ങൾ ആനന്ദം കൈവരിക്കുകയുള്ളൂ എന്ന്​ ‘ആത്​മാനുഭൂതിക്ക്​ സംഘം ചേർന്ന്​’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തവെ ഹസനുൽ ബന്ന പറഞ്ഞു.
 മാനസികമായി ഉപരിലോകത്ത്​ ദൈവത്തോടടുത്ത്​ നിൽക്കു​േമ്പാൾ തന്നെ ശാരീരികമായി ഭൂമിയിൽ താഴ്​ന്നുനിൽക്കുന്നവനാണ്​ വിശ്വാസി. ഒാരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവും സാഹചര്യപരവുമായ സംഘർഷത്തിൽനിന്ന്​ മോചനം തേടി ദൈവ​ത്തോട്​ സഹായം തേടുന്നത്​ വ്യക്​തി എന്ന നിലയിൽ മാത്രമല്ല, കൂട്ടയാണ്​. നമസ്​കാരത്തിലെ പ്രാർഥനകൾ അതാണ്​ തെളിയിക്കുന്നത്​. സംഘം ചേർന്ന്​ നിന്ന്​ പ്രാർഥിക്കാനും പ്രവർത്തിക്കാനുമാണ്​ ദൈവം കൽപിച്ചിരിക്കുന്നത്​. അതിനാണ്​ കൂടുതൽ ഫലപ്രാപ്​തിയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 
സ്വർഗപാതയൊരുക്കുന്ന കർമവീഥി എന്ന വിഷയത്തിൽ കെ.​െഎ.ജി വൈസ്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. മനാഫ്​ പുറക്കാട്​ ഖിറാഅത്ത്​ നടത്തി. 
റിയാസ്​ മാഹി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി.കെ. നവാസ്​ നന്ദി പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.