അബ്ബാസിയ: ഈദ് ദിനത്തില്‍ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നാസര്‍ ദിവാനിയ മെഹ്ഫില്‍ നൈറ്റ് ഒരുക്കി. പ്രശസ്ത ഗായകരായ ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, അഫ്സല് ബിലാല്‍ ടീമിെൻറ കാവാ ബാൻഡിെൻറ സംഗീതവിരുന്നിനൊപ്പം സുമേഷ് തമ്പിയും സംഘവും അവതരിപ്പിച്ച ഹാസ്യാവിഷ്കാരങ്ങളുമുണ്ടായി. കാവാ ബാൻഡിെൻറ പുതിയ മ്യൂസിക് ആല്‍ബം ‘അള്ളാ കരീം കുവൈത്ത്’ ലോഞ്ചിങ് ആസിഫ് കാപ്പാട്, ഷാഫി മക്കാത്തി, നജീബ് മണമ്മല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും സംഗീതജ്ഞനുമായ റാസിഖ് കുഞ്ഞിപ്പള്ളിയെ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത്കുമാർ മെമേൻറാ നൽകി ആദരിച്ചു. മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ ഹിക്മത്, കെ.ഡി.എൻ.എ സെക്രട്ടറി സുരേഷ് മാത്തൂർ എന്നിവർ സംസാരിച്ചു.
ലൂസിയ അവതാരകയായി. കബീര്‍ കാലിക്കറ്റ്, ശാഫി മക്കാത്തി, അഷ്റഫ് മക്കാത്തി, ജംഷിദ് സായ്, അപ്പുക്കുട്ടൻ, ഹംസ, നിക്സണ് ജോർജ്, ലത്തീഫ് മണമ്മല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃതം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.