കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹകരണസ്ഥാപനങ്ങളിലെ വിദേശി നിയമനം നിര്‍ത്തലാക്കാന്‍ നീക്കമാരംഭിച്ചതായി വെളിപ്പെടുത്തല്‍. കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സൊസൈറ്റികളുടെ സംയുക്ത യൂനിയന്‍ ചെയര്‍മാന്‍ ഡോ. സഅദ് അല്‍ ഷിബോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയത്തിന്‍െറ മാര്‍ഗനിര്‍ദേശപ്രകാരമാണ് സഹകരണമേഖലയില്‍ വിദേശിനിയമനം നിര്‍ത്തലാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനും യൂനിയന്‍ നീക്കം തുടങ്ങിയത്. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം, യൂനിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോഓപ് സൊസൈറ്റീസ്, മാന്‍പവര്‍ ആന്‍ഡ് ഗവ. റീസ്ട്രക്ചറിങ് പ്രോഗ്രാം, പബ്ളിക് അതോറിറ്റി ഫോര്‍ അപൈ്ളഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവയുടെ പ്രതിനിധികളുള്‍പ്പെടുന്ന കമ്മിറ്റിയാണ് സഹകരണമേഖലയിലെ സ്വദേശിവത്കരണ നടപടികളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ജംഇയ്യകളില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് തൊഴില്‍സുരക്ഷയും വേതനവര്‍ധനവും ഉറപ്പുവരുത്താന്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായതായി സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ഡോ. സഅദ് അല്‍ ഷിബോ പറഞ്ഞു.
സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി വിദേശികളുടെ നിയമനം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയില്‍ തൊഴിലെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന കുവൈത്ത് പൗരന്മാര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കും. അപൈ്ളഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കാനും നിയമിക്കപ്പെടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ഏതെങ്കിലും തസ്തികയില്‍ സ്വദേശി അപേക്ഷകരില്ലാതെ വരുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും സഹകരണസംഘങ്ങള്‍ വിദേശികളെ നിയമനത്തിനായി പരിഗണിക്കുകയുള്ളൂവെന്നും യു.സി.സി.എസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.