കുവൈത്ത് സിറ്റി: രാജ്യത്തെ ജനങ്ങള്‍ക്ക് ഉത്സവാന്തരീക്ഷം സമ്മാനിക്കുന്ന ഈ വര്‍ഷത്തെ ഹലാ ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച കൊടിയേറും. സാല്‍മിയ കാര്‍ണിവലോടെയാണ് ഒരുമാസം നീളുന്ന ആഘോഷപരിപാടികള്‍ക്കു തുടക്കമാവുക. കാര്‍ണിവല്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകീട്ട് നാലുമണിമുതല്‍ സാല്‍മിയ സാലിം അല്‍ മുബാറക് സ്ട്രീറ്റിലാണ് ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഉദ്ഘാടന കാര്‍ണിവല്‍ അരങ്ങേറുക. കുവൈത്തിന്‍െറ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണര്‍വേകുന്ന നിരവധി പരിപാടികള്‍ കാര്‍ണിവല്‍ നഗരിയില്‍ നടക്കും. വിവിധ സേനാവിഭാഗങ്ങള്‍, വിദേശ എംബസികള്‍ എന്നിവയുടെ പ്രദര്‍ശന പവലിയനുകളുമുണ്ടാകും.
കാര്‍ണിവലിന്‍െറ വിജയകരമായ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകള്‍ ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി കാര്‍ണിവല്‍ വേദിയായ സാലിം മുബാറക് സ്ട്രീറ്റിലേക്കു വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
പ്രായമായവര്‍ക്കും രോഗികള്‍ക്കും മറ്റും ആഘോഷനഗരിയിലേക്കത്തൊന്‍ പ്രത്യേകം ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളനുസരിക്കണമെന്നും സഹായമാവശ്യമുള്ളവര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് ചോദിക്കാന്‍ മടികാണിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും കുവൈത്ത് സിറ്റി, സാല്‍മിയ ഭാഗങ്ങളിലായാണ് നടക്കുക. ഗ്രീന്‍ ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വൈകുന്നേരങ്ങളില്‍ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളില്‍ കലാ, വിനോദ പരിപാടികള്‍ നടക്കും.
ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. വിനോദപരിപാടികളും കായിക മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരമ്പരാഗത വേഷങ്ങളിലുള്ള നര്‍ത്തകരും കലാകാരന്മാരും ഈ ദിവസങ്ങളില്‍ റോഡുകള്‍ കൈയടക്കും. പ്രാദേശികമായി വിവിധ കായികമത്സരങ്ങളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. യുവാക്കളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും നവീനാശയങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ ഹൈലൈറ്റ്. സ്വകാര്യമേഖലയിലെ വിവിധ മാളുകളും ബിസിനസ് ഗ്രൂപ്പുകളും മേളയുമായി സഹകരിക്കും.
ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയമായ വ്യാപാരോത്സവമാണ് കുവൈത്തിലെ ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍. ഒരുമാസത്തിനിടെ പത്ത് മില്യണ്‍ സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്യും. രണ്ട് മില്യണ്‍ ഡോളറിന്‍െറ സമ്മാനങ്ങളും വിതരണംചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 20 ശതമാനം അധിക പങ്കാളിത്തമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.