കുവൈത്ത് സിറ്റി: ഗുരുതര വൃക്കരോഗം ബാധിച്ച് കുവൈത്തില്‍ ചികിത്സയിലുള്ള മലയാളി ഉദാരമതികളുടെ സഹായം തേടുന്നു. സ്വകാര്യ മാന്‍പവര്‍ സപൈ്ള കമ്പനിയില്‍ കാര്‍ ഡ്രൈവറായിരുന്ന തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശി സതീശന്‍ (55) ആണ് അടിയന്തര ശസ്ത്രക്രിയക്കും മൂന്നുമാസത്തെ ചികിത്സക്കുംശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും നാട്ടിലേക്കു തിരിച്ചുപോവാനും തുടര്‍ചികിത്സക്കും വഴിയില്ലാതെ പ്രയാസപ്പെടുന്നത്.
ചെറിയ വരുമാനക്കാരനായ സതീശന്‍ രണ്ടുദിവസം മുമ്പാണ് അദാന്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി മംഗഫിലെ താമസസ്ഥലത്തേക്ക് പോയത്. രണ്ടുമാസത്തെ ചികിത്സക്കിടയില്‍ വിവിധ പരിശോധനകള്‍ക്കായി ചെലവായ പൈസ പലരില്‍നിന്നും കടംവാങ്ങി അടച്ചാണ് ആശുപത്രി വിട്ടത്. ഇതുവരെ കമ്പനി അധികൃതര്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തില്ല. മൂന്നുമാസമായി വെന്‍റിലേറ്ററിലും തുടര്‍ന്ന് സര്‍ജിക്കല്‍ വാര്‍ഡിലും കഴിഞ്ഞതിനാല്‍ സതീശന്‍ മാനസികമായി തളര്‍ന്ന നിലയിലാണ്.
അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും നാട്ടിലത്തെിയാല്‍ മതിയെന്ന മാനസികാവസ്ഥയിലുമാണ്. വിവരമറിഞ്ഞത്തെിയ സാന്ത്വനം കുവൈത്ത് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് അടിയന്തര സാമ്പത്തിക സഹായം കൈമാറി. നാട്ടിലേക്കുള്ള മടക്കവും തുടര്‍ചികിത്സയും സാധ്യമാവണമെങ്കില്‍ ഇനിയും ഉദാരമതികള്‍ കനിയണം. നാട്ടില്‍, രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയുമടങ്ങുന്നതാണ് കുടുംബം. നാട്ടില്‍ വലിയ സാമ്പത്തികബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് സാമൂഹികപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത്.
മൂത്ത മകളുടെ കല്യാണം ഒരു വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ഇതിന്‍െറ ഭാരിച്ച കടവും അതിനോടനുബന്ധിച്ച വീട് അറ്റകുറ്റപണി നടത്തിയതിന്‍െറ സാമ്പത്തികഭാരവും ഉണ്ട്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. അതിനു കഴിയാത്തപക്ഷം തുടര്‍ച്ചയായി ഡയാലിസിസ് നടത്തിവേണം ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍.
ഇതും സാമ്പത്തിക ചെലവുള്ളതാണ്. മറ്റു വരുമാനമാര്‍ഗമില്ലാത്ത കുടുംബത്തിന് ഇതിനുള്ള ശേഷിയില്ല. വിവരങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 69335720.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.