കുവൈത്ത് സിറ്റി: കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഇൻറർ സ്കൂൾ യുവജനോത്സവം ‘കലോത്സവത്തനിമ’ക്ക് ഡിസംബർ എട്ടിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ തിരിതെളിയും. അന്തരിച്ച ചലച്ചിത്ര സംവിധായകൻ െഎ.വി. ശശിയുടെ നാമധേയത്തിലുള്ള നഗരിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഉദ്ഘാടനം. ഇന്ത്യൻ സ്കൂളുകളിലെ 75,000ത്തിൽപരം വിദ്യാർഥികളിൽനിന്ന് സ്കൂൾതല മത്സരത്തിൽ വിജയം നേടിയ ആയിരത്തിലധികം കലാപ്രതിഭകൾ രണ്ടുദിവസങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിൽ മാറ്റുരക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന്, 21 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പേൾ ഓഫ് ദി സ്കൂൾ വിജയികളെ പങ്കെടുപ്പിച്ച് ഡോ. എ.പി.ജെ. അബ്ദുൽ കലാം പേൾ ഓഫ് കുവൈത്ത് അവാർഡ് ജേതാവിനെ കണ്ടെത്തുന്നതിനുള്ള അന്തിമ റൗണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കലോത്സവവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തനിമ ജനറൽ കൺവീനർ ജേക്കബ് വർഗീസ്, പ്രോഗ്രാം ജനറൽ കൺവീനർ ജോണി കുന്നിൽ, പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്.
സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ജലീബ് സൂഖ് സമുച്ചയത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.