ഈജിപ്തിലെ ഇരട്ട സ്​ഫോടനം: പ്രതികളിലൊരാൾ കുവൈത്തിൽ ജോലി ചെയ്തിരുന്നെന്ന്​

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഈജിപ്തിലെ അലക്സാൻഡ്രിയയിൽ രണ്ട് ക്രിസ്ത്യൻ പള്ളികളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാൾ കുവൈത്തിൽ നേരത്തെയുണ്ടായിരുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. നാലുമാസം കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടൻറായി ജോലി ചെയ്ത അബൂ ഇസ്ഹാഖ് അൽ മിസ്രിയാണ് സ്ഫോടനം നടത്തിയതിൽ ഒരാെളന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. 
കുവൈത്തിലായിരിക്കെ ഇയാൾ തീവ്രചിന്താഗതികളിലേക്ക് ആകർഷിക്കപ്പെടുകയും തുടർന്ന് തുർക്കിയിലേക്ക് പോകുകയുമാണുണ്ടായത്. 
തുർക്കിയിൽനിന്ന് 2013 ഡിസംബർ 26ന് ആണ് സിറിയയിലേക്ക് കടന്നത്. 
അവിടെ ഐ.എസ് പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ശേഷം ഈജിപ്തിലെ സീനായിലേക്ക് മടങ്ങുകയായിരുന്നു. 1990ൽ ഈജിപ്ഷ്യൻ നഗരമായ മീന അൽ ഖംഹിൽ ജനിച്ച അബൂ ഇസ്ഹാഖ് ബിസിനസിൽ ബാച്ലർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ടെന്നും അൽ അറബിയ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.