ജോ​ൺ മാ​ത്യു എ​ന്ന പ്ര​വാ​സ​ത്തി​െൻറ ഇ​തി​ഹാ​സം

കുവൈത്ത് സിറ്റി: ജോൺ മാത്യു ബാലഗോപാലൻ എന്ന പേരിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുവൈത്തിൽ ബിസിനസ് സ്ഥാപനം നടത്തുേമ്പാൾ തന്നെ സാഹിത്യമേഖലയിൽ ഇടപെടലും പ്രോത്സാഹനവും നൽകിവരുന്നയാളാണ്. പുസ്തകങ്ങളുടെ വലിയ ശേഖരം കാത്തുസൂക്ഷിക്കുന്ന നല്ലൊരു വായനക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിേൻറതായി മൂന്നു പുസ്തകങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 
ആദ്യത്തെ രണ്ടെണ്ണം ചരിത്ര പുസ്തകങ്ങളാണ്. ‘പരിണാമം ഇന്നലെ, ഇന്ന്, നാളെ’ എന്നതാണ് ആദ്യ പുസ്തകം. അതി​െൻറ തുടർച്ചയായി ‘മിശിഹ മുതൽ അവിസെന്ന വരെ’ എന്ന പുസ്തകം എഴുതി. മൂന്നാമതായി ‘പ്രവാസിയുടെ ഇതിഹാസം’ എന്ന നോവൽ എഴുതി. ഇറങ്ങിയ വർഷം കലാകൗമുദി ഏറ്റവും മികച്ച പത്തു പുസ്തകങ്ങളിലൊന്നായി പ്രവാസിയുടെ ഇതിഹാസം തെരഞ്ഞെടുത്തു. ഇൗ നോവലിലെ ആഖ്യാതാവ് ഞാൻ തന്നെയെന്നാണ് എഴുത്തുകാരൻ വിവരിക്കുന്നത്. 
തന്നോട് തന്നെയും താൻ ജീവിക്കുന്ന പരിസരങ്ങളോടും സംഘർഷം അനുഭവിക്കുന്ന വ്യക്തിയാണ് ഇതിലെ ‘ഞാൻ’. നിയതമായ ഒരു കഥ ഉള്ളതോടൊപ്പം തന്നെ ചരിത്രവസ്തുതകളും ഇഴചേർത്തുവെച്ചിരിക്കുന്നു പ്രവാസിയുടെ ഇതിഹാസത്തിൽ. ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, കുവൈത്തി​െൻറ ചരിത്രം, ഇറാഖി​െൻറ ചരിത്രം എന്നിവയും കഥാഘടനക്ക് പരിക്കേൽപ്പിക്കാതെ പറയുന്നതിൽ എഴുത്തുകാരൻ 
വിജയിച്ചു.
 ഒരർഥത്തിൽ ലോകത്തിലെ എല്ലാ അഭയാർഥികളുടെയും കഥ കൂടിയാണിത്. നാസ്തികനാണ് നായകൻ. പശ്ചാത്യ ജീവിത മാതൃകയാണ് പിന്തുടരുന്നതെങ്കിലും പാരമ്പര്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ഭാരതീയ ജീവിതവീക്ഷണം വെച്ചുപുലർത്തുന്നുണ്ട് അയാൾ. ത​െൻറ 21ാമത്തെ വയസ്സിൽ 1962 പകുതിയിൽ കപ്പലേറി കുവൈത്തിലെത്തുന്ന നായകൻ പലതരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുന്നു. ഇതിനിടയിൽ യുദ്ധവും അഭയാർഥിത്വവും ജയിലനുഭവങ്ങളും അദ്ദേഹം കണ്ടുമുട്ടുന്നുണ്ട്. 
പല വീക്ഷണകോണുകളിൽനിന്ന് പ്രവാസത്തി​െൻറ ഇതിഹാസത്തെ വായിക്കാമെങ്കിലും അഭയാർഥിത്വത്തി​െൻറ നോവും യുദ്ധത്തി​െൻറ ഭീകരാവസ്ഥയും കാലദേശങ്ങൾക്കപ്പുറത്ത് പൊതുവായ ചില സ്വഭാവസവിശേഷതകളുള്ളതാണെന്ന് നോവൽ വ്യക്തമാക്കുന്നു. അധികാര വാഴ്ചയുടെ ഭീകരാവസ്ഥ, മൂല്യങ്ങളുടെ നിരാസം, ചരിത്രാവബോധം, നിയമങ്ങൾക്കും കെട്ടുപാടുകൾക്കും കുരുക്കിയിടാനാവാത്ത സ്വാതന്ത്ര്യ പ്രഖ്യാപനം, ആത്മാവിന് ശരിയെന്ന് തോന്നുന്ന ജീവിതവും ആഖ്യാനവും എന്നിവയാണ് പ്രവാസത്തി​െൻറ ഇതിഹാസത്തി​െൻറ പൊതുവായ അടയാളങ്ങൾ. പ്രവാസത്തി​െൻറ ഇതിഹാസം ജോൺ മാത്യു തന്നെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലണ്ടനിലെ ഒളിമ്പിയ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
സിഖ് കൂട്ടക്കൊലയെ അധികരിച്ച് ജോൺ മാത്യു ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. കുവൈത്തിൽ മലയാള ഭാഷയുടെ സംരക്ഷണത്തിന് ജോൺ മാത്യുവി​െൻറ സംഭാവന വിലമതിക്കാനാവാത്തതാണ്. കല കുവൈത്ത് നടത്തുന്ന മാതൃഭാഷ പഠനപദ്ധതി തുടക്കം മുതലേ ജോൺ മാത്യൂവി​െൻറ സഹായത്തോടെയും ആശീർവാദത്തോടെയുമാണ്. 
കുട്ടികൾക്ക് ഒാൺലൈനിലൂടെ മലയാള ഭാഷ പഠിക്കാനുള്ള മികവുറ്റ സംവിധാനം ഒരുക്കുന്നതിലും അദ്ദേഹം വിജയിച്ചു. www.pravasimalayalam.com എന്ന വെബ്സൈറ്റ് ജോൺ മാത്യു രൂപകൽപന ചെയ്തതാണ്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.