കുവൈത്ത് സിറ്റി: വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് കുവൈത്തിലെ ജയിലിൽ കഴിയുന്നത് അഞ്ഞുറോളം ഇന്ത്യക്കാർ. ഇവരിൽ 70 ശതമാനവും മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരാണ്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ബാക്കിയുള്ളവർ. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയാണിത്.
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘മധുരമെൻ മലയാളം’ പരിപാടിക്ക് ഒൗദ്യോഗികമായി ക്ഷണിക്കാനെത്തിയ ‘ഗൾഫ് മാധ്യമം’ പ്രതിനിധി സംഘത്തോട് സംസാരിക്കവെ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ െജയിൻ അറിയിച്ചതാണിത്. മറ്റൊരു രാജ്യസംഘടിത കുറ്റകൃത്യങ്ങളിലേർപ്പെട്ടവരും ധാരാളമുണ്ട്. വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായതിന് ശേഷം ചതിക്കപ്പെടുകയായിരുന്നു എന്നു വാദിക്കുന്നത് ആരും മുഖവിലക്കെടുക്കില്ല. ജയിലുകളിലെ നരകതുല്യമായ ജീവിതത്തെ പറ്റി അറിയുന്നവർ കുറ്റകൃത്യങ്ങളിലേർപ്പെടില്ല. കുടുംബത്തെയും കൂടിയാണ് ഇത്തരക്കാർ ദുരിതത്തിലാക്കുന്നതെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. മധുരമെൻ മലയാളം ഇവൻറിന് അദ്ദേഹം ആശംസയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.