ന്യൂയോര്‍ക്കില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു  

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ച്ച് അയ്റാള്‍ട്ടും യോഗത്തില്‍ സംബന്ധിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാര്‍മികത്വത്തില്‍ അഭയാര്‍ഥി വിഷയത്തില്‍ നടക്കുന്ന യു.എന്‍ പ്രത്യേക സമ്മേളനത്തില്‍ സംബന്ധിക്കാനത്തെിയതാണ് ഇവര്‍. 
രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും തീവ്രവാദം ഉള്‍പ്പെടെ മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മന്ത്രിമാര്‍ സംസാരിച്ചു. പൊതുതാല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കുവൈത്തിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ഓഫിസ് അംബാസഡര്‍ ശൈഖ് ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അസ്സബാഹ്, ജി.സി.സി കാര്യ മന്ത്രി നാസര്‍ അല്‍ മുസയ്യിന്‍, യു.എന്‍ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഉതൈബി എന്നിവര്‍ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.