കുവൈത്ത് സിറ്റി: ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ഒരു ബ്ളോക്കിന് കുവൈത്തിലെ പ്രമുഖ കുടുംബാംഗമായ അബ്ദുല്‍ അസീസ് സഊദ് അല്‍ ബാബ്തൈന്‍െറ പേര് നല്‍കി അധികൃതര്‍ ആദരിച്ചു. യൂനിവേഴ്സിറ്റിയില്‍ അറബി ഭാഷണ പഠനം നടക്കുന്ന ബ്ളോക്കിനാണ് സഊദ് ബാബ്തൈന്‍െറ നാമകരണം നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലോകപ്രശസ്ത യൂനിവേഴ്സിറ്റികളില്‍ അറബിഭാഷാ പഠനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരമെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവര്‍ അബ്ദുല്‍ അസീസ് സഊദ് അല്‍ ബാബ്തൈനെ അഭിനന്ദിച്ചു. ലോക പ്രശസ്ത യൂനിവേഴ്സിറ്റിയില്‍ കുവൈത്തി പൗരന്‍െറ പേരില്‍ ബ്ളോക് അറിയപ്പെടുന്നത് രാജ്യത്തിന് മൊത്തം അഭിമാനമാണെന്ന് ഇവര്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.