കുവൈത്ത് സിറ്റി: ഓണത്തെ വരവേല്‍ക്കാന്‍ സംഗീതപ്രേമികളായ ഒരു കൂട്ടം യുവ പ്രവാസികള്‍ അണിയിച്ചൊരുക്കിയ ‘ഓണക്കൂട്ട്’ ആല്‍ബം ശ്രദ്ധേയമാകുന്നു. പ്രവാസി മനസ്സില്‍ പൂവിരിയിച്ച ‘ഓണക്കൂട്ട്’, ദൃശ്യാവിഷ്കാര ഭംഗികൊണ്ടും ഈണംകൊണ്ടും മികച്ചുനില്‍ക്കുന്നതാണ്. ആല്‍ബം ഒരു ആഴ്ചക്കുള്ളില്‍ 80,000ത്തില്‍പരം പേര്‍ കണ്ടുകഴിഞ്ഞു. ‘കുന്നോളം പൂവുണ്ടേ മാളോരേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രവാസികള്‍ക്കിടയിലെ സുപരിചിത ഗായകന്‍ ബിനോയ് ജോണിയാണ്.
ഗാനം എഴുതിയത് ജോര്‍ജ് മാത്യു ചെറിയതും സംഗീതം നല്‍കിയിരിക്കുന്നത് ജിതിന്‍ മാത്യുവുമാണ്. ഷൈജു അടൂരിന്‍െറ സംവിധാനത്തില്‍ നാടിന്‍െറ തനിമയും പ്രവാസികളുടെ ഓണക്കാഴ്ചകളുമായത്തെുന്ന ഓണക്കൂട്ടിന്‍െറ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത് ബിജു കുമ്പഴയാണ്. വി.ജെ. പ്രതീഷ് ആണ് പശ്ചാത്തല സംഗീതം നല്‍കിയത്. ജിജോ മാനുവല്‍ ഗ്രാഫിക്സും ജിന്‍േറാ ജോണ്‍ മിക്സിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരില്‍ ബാല്യകാലസ്മരണകള്‍ ഉണര്‍ത്തുന്നു. തംബുരുവിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജിലും യൂട്യൂബിലും അത്തംദിനത്തില്‍ റിലീസ് ചെയ്ത ഓണപ്പാട്ട് പ്രവാസികളടക്കമുള്ള പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.