കുവൈത്ത് സിറ്റി: എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഇസ്ലാമിനെ സവിശേഷമാക്കുന്നതെന്ന് എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. ക്ഷമ ജീവിതനിലപാടായിരിക്കണമെന്നും നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവര്‍ക്കാണ് അന്തിമ വിജയംവരിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ഐ.ജി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതം ക്ഷമകൊണ്ട് ചിട്ടപ്പെടുത്തിയവര്‍ക്കാണ് ദൈവം സ്വര്‍ഗം ഒരുക്കിവെച്ചിരിക്കുന്നതെന്നും റമദാന്‍ വീണ്ടും വീണ്ടും വരുന്നത് വിശ്വാസികളെ ശുദ്ധീകരിക്കാനാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഖൈത്താന്‍ അല്‍ഗാനിം മസ്ജിദില്‍ നടന്ന ഇഫ്താര്‍ സമ്മേളനത്തില്‍ പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഹസനുല്‍ബന്ന ഖുര്‍ആന്‍ ക്ളാസ് നടത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി അനീസ് ഫാറൂഖി സ്വാഗതവും വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉദ്ബോധനവും നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് അഫ്സല്‍ ഖാന്‍, അപ്സര മഹ്മൂദ്, കെ.ഐ.ജി ട്രഷറര്‍ എസ്.എ.പി. ആസാദ്, വെസ്റ്റ് മേഖല പ്രസിഡന്‍റ് ഫിറോസ് ഹമീദ്, ഈസ്റ്റ് മേഖല പ്രസിഡന്‍റ് കെ. മൊയ്തു, സെക്രട്ടറി എ.സി. മുഹമ്മദ് സാജിദ്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.