???????? ????? ????? ??.??

അബ്ദുല്‍ ഹമീദ് ദശ്തി എം.പിക്ക് പതിനാലര വര്‍ഷം തടവ്

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റംഗം അബ്ദുല്‍ ഹമീദ് അല്‍ ദശ്ത്തിക്ക് കുറ്റാന്വേഷണ കോടതി 14 വര്‍ഷവും ആറുമാസവും തടവ് വിധിച്ചു. അയല്‍രാജ്യങ്ങളായ സൗദിക്കും ബഹ്റൈനുമെതിരെ മോശം പരാമര്‍ശം നടത്തിയ കേസിലാണ് വിധി. സൗദി ഭരണകൂടത്തിനും നേതാക്കള്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് 11 വര്‍ഷവും ആറുമാസവുമാണ് തടവ്.
ബഹ്റൈനെ മോശമാക്കിസംസാരിച്ചതിന് മൂന്നുവര്‍ഷം തടവും വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് എം.പിയുടെ പരാമര്‍ശം. സൗദി അറേബ്യയും ബഹ്റൈനുമാണ് മേഖലയില്‍ ഭീകരവാദ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കുന്നതെന്നായിരുന്നു പാര്‍ലമെന്‍റിലെ ശിയാ വിഭാഗത്തിന്‍െറ പ്രമുഖ നേതാവ് കൂടിയായ അബ്ദുല്‍ ഹമീദ് ദശ്തി ആരോപിച്ചിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയമാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ആക്ഷേപത്തെ തുടര്‍ന്ന് നേരത്തേ ബഹ്റൈന്‍ പ്രോസിക്യൂഷന്‍ ദശ്തിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇന്‍റര്‍പോളിന്‍െറ സഹായത്താല്‍ പിടികൂടി തങ്ങള്‍ക്ക് കൈമാറണമെന്നാണ് ബഹ്റൈന്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, വിവിധ കേസുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുവൈത്തിലും ബഹ്റൈനിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പിടികൊടുക്കാതെ എം.പി ഒളിവില്‍ പോവുകയും ചെയ്തു. ഇതിനിടക്ക് സിറിയയിലത്തെി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ സന്ദര്‍ശിക്കുന്ന  പടം മാധ്യമങ്ങളില്‍ വന്നത് വീണ്ടും വിവാദമായി.
ഈ സമയത്താണ് എം.പിയെന്ന നിലക്ക് ദശ്തിക്കുണ്ടായിരുന്ന പാര്‍ലമെന്‍ററി പരിരക്ഷ എടുത്തുമാറ്റണമെന്ന ആവശ്യം ഉയരുന്നതും ഭൂരിപക്ഷ അഭിപ്രായപ്രകാരം എടുത്തുമാറ്റിയതും. മുന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും കുവൈത്ത് വിമാനം റാഞ്ചാന്‍ ശ്രമിച്ച കേസിലും പ്രതിയായ ഹിസ്ബുല്ല നേതാവിന്‍െറ വീട് സന്ദര്‍ശിച്ച എം.പിയുടെ പ്രവൃത്തി ദേശീയ ഐക്യത്തിനും താല്‍പര്യത്തിനും നിരക്കാത്തതാണെന്ന് നാഷനല്‍ അസംബ്ളി വിലയിരുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.