???? ??????????????? 2016-17 ????????? ????????? ???????? ??????????? ?? ???????? ???????????? ?????????

കേരള ബജറ്റ്: കല കുവൈത്ത്  സെമിനാര്‍ സംഘടിപ്പിച്ചു

കുവൈത്ത്സിറ്റി: കേരള സര്‍ക്കാറിന്‍െറ 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റിനെ ആസ്പദമാക്കി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) സെമിനാര്‍ സംഘടിപ്പിച്ചു. ‘ജനകീയ സര്‍ക്കാര്‍ -ജനകീയ ബജറ്റ്’ എന്ന പേരില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ടി.കെ. സൈജു നന്ദിയും പറഞ്ഞു. പൊതുമേഖല, ആരോഗ്യം, വിദ്യാഭ്യാസം, പൊതു വിതരണ രംഗം, നാണ്യതോട്ടം വിളകള്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രബന്ധമവതരിപ്പിച്ച് കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം അനില്‍കുമാര്‍ പറഞ്ഞു. 
പ്രവാസി ക്ഷേമ ഫണ്ട് ഒരു ലക്ഷത്തില്‍നിന്ന് പത്തു കോടിയായി ഉയര്‍ത്തും, ക്ഷേമനിധി ആനുകൂല്യം കാലാനുസൃതമായി ഉയര്‍ത്തും, പുനരധിവാസ ഫണ്ട് 12 കോടിയില്‍നിന്ന് 24 കോടിയാക്കും തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി പ്രതിനിധി ഫാറൂഖ് ഹമദാനി, ഐ.എന്‍.സി പ്രതിനിധി ഷെരീഫ് താമരശ്ശേരി, പ്രോഗ്രസീവ് പ്രഫഷനല്‍ ഫോറം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, വനിതാവേദി പ്രസിഡന്‍റ് ടോളി പ്രകാശ്, കല കുവൈത്ത് പ്രതിനിധി എന്‍. അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
ഡോ. നാരായണന്‍ നമ്പൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ് കുറിപ്പ് അവതരിപ്പിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.