കുവൈത്ത് സിറ്റി: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ‘വാഖിഅ’ അധ്യായം ആധാരമാക്കി നടത്തിയ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. 100 ശതമാനം മാര്‍ക്ക് നേടി മുനീര്‍ മഠത്തില്‍ (ജലീബ്) ഒന്നാം റാങ്ക് നേടി. 99 ശതമാനത്തോടെ അസ്മിന അഫ്താബും (ഗസ്സാലി) കെ.പി. നൗഫലും (നാദി ഫഹാഹീല്‍) രണ്ടാം റാങ്കും 98 ശതമാനത്തോടെ സജ്ന സല്‍വാസും (റിഗ്ഗഇ) ഷമീന അബ്ദുല്‍ ഖാദറും (മെഹ്ബൂല) മൂന്നാം റാങ്കും പങ്കിട്ടു. കേരള ഇസ്ലാമിക് ഗ്രൂപ്പിന്‍െറ വിവിധ യൂനിറ്റുകള്‍ക്ക് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ 47ാമത്തെ കോഴ്സിന്‍െറ ഡിസംബര്‍ 28ന് നടന്ന പരീക്ഷയില്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 53 സെന്‍ററുകളിലെ പഠിതാക്കള്‍ പങ്കെടുത്തിരുന്നു. പരീക്ഷാ ഫലത്തിന് www.kigkuwait.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.