വിസക്കച്ചവടം: 4000 കമ്പനികള്‍ക്കെതിരെ അന്വേഷണം

കുവൈത്ത് സിറ്റി: വിസക്കച്ചവടത്തിനും മനുഷ്യക്കടത്തിനും കൂട്ടുനിന്നതായി സംശയിക്കുന്ന 4000 കമ്പനികളുടെ ഫയലുകള്‍ കഴിഞ്ഞവര്‍ഷം നിയമനടപടികള്‍ക്കായി തെളിവെടുപ്പ് ഡിപ്പാര്‍ട്മെന്‍റിന് കൈമാറിയതായി അധികൃതര്‍ വെളിപ്പെടുത്തി. നിയമങ്ങളും നിബന്ധനകളും തെറ്റിച്ച് വഴിവിട്ട രീതിയില്‍ വിസ സമ്പാദിച്ച് വിദേശികളെ റിക്രൂട്ട് ചെയ്തതായി കണ്ടത്തെിയതിനെ തുടര്‍ന്നാണിതെന്ന് തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിനുകീഴിലെ മാന്‍പവര്‍ ഡിപ്പാര്‍ട്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍തന്നെ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയ 2500 കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ പൂര്‍ണമായി മരവിപ്പിച്ചിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ തെളിവെടുപ്പ് ഡിപ്പാര്‍ട്മെന്‍റിലേക്ക് മാറ്റിയ കമ്പനികളുടെ എണ്ണത്തെ അപേക്ഷിച്ച് ഈവര്‍ഷം ഇത്തരം ഫയലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ തൊഴിലവസരമൊന്നും നോക്കാതെയും പരിഗണിക്കാതെയും അനധികൃത മാര്‍ഗത്തില്‍ വിദേശികളെ കൊണ്ടുവരുന്നതിന് മാത്രമായി പ്രവര്‍ത്തിക്കുന്ന ഊഹക്കമ്പനികളെ കണ്ടത്തെുന്നതിന് ശക്തമായ പരിശോധനകളാണ് ഈവര്‍ഷം രാജ്യവ്യാപകമായി നടന്നത്. അനധികൃത മാര്‍ഗത്തിലൂടെ വിസകള്‍ തരപ്പെടുത്തി പണംവാങ്ങി വിദേശികളെ രാജ്യത്തത്തെിക്കുകയാണ് ഊഹക്കമ്പനികളുടെ രീതി. മനുഷ്യക്കടത്തിന്‍െറ ഇരകളായത്തെുന്ന ഇത്തരം ആളുകള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ അനധികൃതരായി മാറുന്നു. വ്യാപകമായ ഈ പ്രവണത ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്‍െറ ഫലമായാണ് ഇത്രയും കമ്പനികളെ കണ്ടത്തൊനും അവരുടെ ഫയലുകള്‍ സൂക്ഷ്മപരിശോധനക്കയക്കാനും സാധിച്ചതെന്ന് മാന്‍പവര്‍ ഡിപ്പാര്‍ട്മെന്‍റ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.