കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി ആരംഭിക്കാന്‍ പോകുന്നതും നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ക്കായി പുതുതായി 1,40,000 വിദേശികള്‍ രാജ്യത്തത്തെുമെന്ന് വെളിപ്പെടുത്തല്‍.
സര്‍ക്കാറിന്‍െറ വികസന പദ്ധതികള്‍ക്കായുള്ള ആസൂത്രണ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഡോ. ഖാലിദ് മഹ്ദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായിരിക്കും ഇത്രയും പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തത്തെിക്കുക. നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇത്രയും പേരെ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിശ്ചിത കാലപരിധി വെച്ച് കൊണ്ടുവരപ്പെടുന്ന ഇവര്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ തിരിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ഇതിനായി മാന്‍പവര്‍ അതോറിറ്റിയുമായി സഹകരിച്ച് നിരീക്ഷണവും പരിശോധനയും കൃത്യമായി നടത്തുമെന്ന് ഖാലിദ് മഹ്ദി പറഞ്ഞു. അനധികൃത താമസക്കാരും അല്ലാത്തവരുമായി വിദേശികളുടെ എണ്ണം തൊഴില്‍ വിപണിയെ താളംതെറ്റിച്ചിരിക്കെ പുതുതായി ഈ ഗണത്തിലേക്ക് ആരെയും എത്തിപ്പെടാന്‍ അനുവദിക്കില്ല. സര്‍ക്കാറിന് കീഴില്‍ തുടങ്ങാന്‍ പോകുന്ന വന്‍ പദ്ധതികളില്‍ മനുഷ്യവിഭവം ഏറെ ആവശ്യമായ ഒന്നാണ് ജൈവഇന്ധന ഉല്‍പാദനശാലയുടെ നിര്‍മാണം. അതിനുവേണ്ടി മാത്രം പുതുതായി 40,000 തൊഴിലാളികളെ വേണ്ടിവരും. ഈ പദ്ധതിക്കാവശ്യമായ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നാണ്
റിക്രൂട്ട് ചെയ്യപ്പെടുക. വിദേശത്തേക്ക് പോകുന്നവര്‍ക്കുവേണ്ടിയുള്ള മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത് മൂലമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴിലാളികളത്തൊന്‍ താമസിക്കുന്നതെന്ന് ഖാലിദ് മഹ്ദി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.