കുവൈത്തില്‍ ഗതാഗത നിയമങ്ങളില്‍ ഭേദഗതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്തിയതായി ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് അറിയിച്ചു. 
സ്വദേശികളുടെയും ജി.സി.സി പൗരന്മാരുടെയും ലൈസന്‍സ് കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തി. വിദേശികളുടേത് താമസാനുമതിക്ക് അനുസരിച്ചായിരിക്കും. സ്വകാര്യ ലൈസന്‍സ് സമ്പാദിച്ചവര്‍ക്ക് ഏഴുപേരില്‍ കൂടാത്ത യാത്രക്കാരുള്ള സ്വകാര്യ കാറുകള്‍ ഓടിക്കാം. 
രണ്ട് ടണ്ണില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ പാടില്ല. ടാക്സികളും ഈ വിഭാഗത്തില്‍പെടും. ഹെവി ഡ്യൂട്ടി ലൈസന്‍സ് രണ്ട് വിഭാഗങ്ങളിലാണ് ഉണ്ടാവുക. 25 യാത്രക്കാരില്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാത്രാവാഹനങ്ങളും എട്ട് ടണ്ണില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ട്രെയിലര്‍ ട്രക്കുകളും കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി രണ്ടില്‍ ഏഴുമുതല്‍ 25 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന യാത്രാവാഹനങ്ങളും രണ്ടുമുതല്‍ എട്ടുവരെ ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ട്രാന്‍പോര്‍ട്ട് വാഹനങ്ങളും ആണ് ഉള്‍ക്കൊള്ളുന്നത്. 
ഈ രണ്ടു വിഭാഗത്തിലും സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും പത്തുവര്‍ഷമാണ് ലൈസന്‍സ് കാലാവധി. മറ്റു രാജ്യക്കാര്‍ക്ക് താമസാനുമതി കാലത്തിന് അനുസരിച്ചാകും. 
മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സും രണ്ടു വിഭാഗമുണ്ട്. ഒന്നാം വിഭാഗത്തില്‍ എല്ലാതരം മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടുമ്പോള്‍ രണ്ടാം വിഭാഗത്തില്‍ മൂന്നുചക്ര മോട്ടോര്‍ സൈക്കിളുകളാണ്. സ്വദേശികളുടെയും ജി.സി.സി പൗരന്മാരുടെയും മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിന് മൂന്നുവര്‍ഷമാണ് കാലാവധി. വിദേശികള്‍ക്ക് ഇഖാമ കാലത്തിനനുസരിച്ച്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.