കുവൈത്ത് സിറ്റി: അപകടത്തില്‍പെട്ട് ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവറെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ഇയാളുടെ അറസ്റ്റ് ആശുപത്രിയിലത്തെി രേഖപ്പെടുത്തുകയായിരുന്നു. നിര്‍ത്തിയിട്ട മൂന്ന് ആഡംബര കാറുകള്‍ക്ക് മേല്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. ഫിലിപ്പീന്‍ സ്വദേശിയായ ഇയാളുടെ രക്ത സാമ്പിള്‍ ഡോക്ടര്‍മാര്‍ പരിശോധനക്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.