350 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

കുവൈത്ത് സിറ്റി: ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടി വിറ്റതിനും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെച്ചതിനും മറ്റു നിയമലംഘനങ്ങള്‍ക്കുമായി 350 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 
വ്യാപാര മേല്‍നോട്ടത്തിനും ഉപഭോക്തൃ സംരക്ഷണത്തിനുമുള്ള അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഈദ് അല്‍ റഷീദി അറിയിച്ചതാണിക്കാര്യം. 
ഉല്‍പാദക രാജ്യങ്ങളുടെ പേരു മാറ്റിയെഴുതിയതിനാണ് ചില സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം വ്യാപാര നിയമലംഘനം പിടികൂടാന്‍ രാജ്യത്താകമാനം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എണ്ണവില വര്‍ധന മുതലാക്കി വില കൂട്ടാന്‍ അനുവദിക്കില്ളെന്നും അത്തരം പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ 135 നമ്പറിലേക്ക് ഫോണ്‍ ചെയ്താല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.