14 സെക്കന്‍ഡ്: മറുനാട്ടിലും  താരമായി സിങ്കം

കുവൈത്ത് സിറ്റി: കേരളത്തിലെ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് മറുനാട്ടിലും വാര്‍ത്തയിലിടം നേടി. സ്ത്രീയെ 14 സെക്കന്‍ഡിലധികം നോക്കിനില്‍ക്കുകയും സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്താല്‍ പുരുഷനെതിരെ കേസെടുക്കാന്‍ നടപടിയുണ്ടെന്ന സിങ്കത്തിന്‍െറ പ്രസ്താവന കുവൈത്തിലെ അറബി പത്രത്തിന് വാര്‍ത്തയായി. ഋഷിരാജ് സിങ്ങിന്‍െറ പേരെടുത്ത് പറഞ്ഞാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്. 
കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ സെറ്റാ ഗാലക്സി ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ക്യാമ്പിലാണ് എക്സൈസ് കമീഷണറുടെ പ്രസ്താവന. ഇത് കേരളത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായും ചര്‍ച്ചകളായും നിറഞ്ഞുനിന്നിരുന്നു. ഇപ്പോളിതാ മറുനാട്ടിലും വാര്‍ത്തയായി. സ്വരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് പൊടിയോ കരുതണമെന്നും കളരിപ്പയറ്റ് നിര്‍ബന്ധമായും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.