കുവൈത്ത് സിറ്റി: നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) ആഭിമുഖ്യത്തില്‍ നടന്ന 11ാമത് സമ്മര്‍ സാംസ്കാരികോത്സവം സമാപിച്ചു. സാല്‍മിയയിലെ അബ്ദുല്‍ ഹുസൈന്‍ അബ്ദുല്‍ രിദ തിയറ്ററില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ ദക്ഷിണ കൊറിയയില്‍നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്നോടെയായിരുന്നു സമാപനം. ആഗസ്റ്റ് എട്ടിന് യുവജനക്ഷേമ മന്ത്രിയും എന്‍.സി.സി.എ.എല്‍ ചെയര്‍മാനുമായ ശൈഖ് സല്‍മാന്‍ സബാഹ് സാലിം അസ്സബാഹാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് ഓരോ ദിവസവും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കലാപരിപാടികളും പ്രദര്‍ശനങ്ങളും പരിശീലനവും ശില്‍പശാലകളും സാഹിത്യ-സാംസ്കാരിക പരിപാടികളും ഉള്‍ക്കൊള്ളിച്ച ബൃഹദ് പരിപാടിയായിരുന്നു സമ്മര്‍ ഫെസ്റ്റിവല്‍. തദ്ദേശീയര്‍ക്ക് വിവിധ രാജ്യങ്ങളിലെ കലയും സംസ്കാരവും ആസ്വദിക്കാന്‍ അവസരമൊരുക്കല്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ നാടകമേളയും ഒക്ടോബറില്‍ അന്താരാഷ്ട്ര പുസ്തകമേളയും ഡിസംബറില്‍ തദ്ദേശീയ നാടകോത്സവവും സംഘടിപ്പിക്കുമെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ബദര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.