ലഭ്യത കൂടിയിട്ടും ചെമ്മീന്‍ വില ഉയര്‍ന്ന നിലയില്‍; കുട്ടക്ക് 75-80 ദീനാര്‍

കുവൈത്ത് സിറ്റി: ലഭ്യത കൂടിയിട്ടും രാജ്യത്തെ വിപണിയില്‍ ചെമ്മീന്‍ വില കൂടിയ നിലയില്‍തന്നെ തുടരുന്നു. ഏകദേശം 22 കിലോ തൂക്കംവരുന്ന ഒരു കുട്ട ചെമ്മീന്‍ ശര്‍ഖ് മാര്‍ക്കറ്റില്‍ 75-80 ദീനാറിനാണ് വ്യാഴാഴ്ച ലേലത്തില്‍ വിറ്റത്.
പ്രാദേശിക പത്രത്തിന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടലുമായുള്ള അഭിമുഖത്തില്‍ കുവൈത്ത് മത്സ്യബന്ധന യൂനിയന്‍ മേധാവി ദാഹിര്‍ അല്‍ സൗബാന്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ചെറു ഇനത്തില്‍പ്പെട്ട ചെമ്മീന്‍ കുട്ടക്ക് 27- 31 ദീനാര്‍ വരെ വിലക്കാണ് ലേലം ചെയ്തത്. നഈര്‍ ഇനത്തില്‍പ്പെട്ട ഒരു കിലോ ചെമ്മീന് 3.500 ദീനാര്‍ ഈടാക്കിയപ്പോള്‍  ശഹാമിയ ഇനത്തിന് കിലോക്ക് 1500 മുതല്‍ രണ്ടു ദീനാര്‍വരെയാണ് കച്ചവടക്കാര്‍ ഈടാക്കിയത്.
അതേസമയം, സ്വദേശികളുടെ ഇഷ്ട വിഭവമായ ഹമൂറിന് ആറു ദീനാറും വിദേശികള്‍ക്കുകൂടി ഇഷ്പ്പെട്ട ആവോലിക്ക് 7.500 ദീനാര്‍ മുതല്‍ എട്ടു ദീനാര്‍വരെ ഷര്‍ഖ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം ഈടാക്കുകയുണ്ടായി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.