കുവൈത്ത് സിറ്റി: 2015ല്‍ രാജ്യത്ത് 877 സ്വദേശി സ്ത്രീകള്‍ കുവൈത്തികളല്ലാത്തവരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതായി കണക്കുകള്‍. നീതിന്യായ, വഖഫ്-ഇസ്ലാമികാര്യ മന്ത്രി യഅ്ഖൂബ് അല്‍ സാനിഅ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ഈ വര്‍ഷം ജൂണ്‍ 19 വരെ ഇത്തരത്തില്‍ 413 വിവാഹങ്ങള്‍ രാജ്യത്ത് നടന്നതായി കോടതിയിലെ വിവാഹ രജിസ്ട്രേഷന്‍ വകുപ്പിന്‍െറ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇത്തരം വിവാഹങ്ങളുടെ എണ്ണം കൂടുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പാര്‍ലമെന്‍റില്‍ ഹമൂദ് അല്‍ ഹംദാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ബിദൂനികളെ അപേക്ഷിച്ച് പൗരത്വം കൃത്യമായി നിര്‍ണയിക്കപ്പെട്ട മറ്റു രാജ്യക്കാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കാനാണ് കുവൈത്തി സ്ത്രീകള്‍ക്ക് താല്‍പര്യമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ നടന്ന ഇത്തരം വിവാഹങ്ങളില്‍ 302 എണ്ണവും പൗരത്വം നിര്‍ണയിക്കപ്പെട്ടവരുമായാണ്. 57 വിവാഹ ബന്ധങ്ങളാണ് ബിദൂനികളുമായി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.