കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റിനോട്് അനുഭാവം പ്രകടിപ്പിച്ചെന്ന് ആരോപിച്ച് ഫിലിപ്പീന്‍ യുവതി കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇവിടെ വീട്ടുജോലിചെയ്യുന്ന ലിവാനി അസ്വിലോ പെസ്കാഡ (32) ആണ് സുരക്ഷാസേനയുടെ പിടിയിലായത്. ലിബിയയിലെ ഐ.എസ് നേതൃത്വത്തിന് കുവൈത്തില്‍നിന്ന് മെയില്‍ പോവുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇ-മെയില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതി ഐ.എസ് ബന്ധം സമ്മതിച്ചതായി സുരക്ഷാസേന പറഞ്ഞു. കുറച്ചുദിവസമായി ഇവര്‍ സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു. കുവൈത്തില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ അവസരം കാത്തിരിക്കുയായിരുന്നുവെന്നും ഐ.എസിന് വേണ്ടി ഏതു ദൗത്യവും ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നും അറിയിച്ചുള്ള മെയില്‍ കണ്ടത്തെിയെന്നും അധികൃതര്‍ പറഞ്ഞു.
വ്യാജ പേര് ഉപയോഗിച്ചാണ് ഇവര്‍ മെയില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവതിയെ പ്രത്യേക വിഭാഗത്തിന് കൈമാറി. കഴിഞ്ഞവര്‍ഷം ശിയാ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് ശേഷം ആഭ്യന്തരമന്ത്രാലയം കടുത്ത ജാഗ്രതയിലാണ്. കഴിഞ്ഞ റമദാനില്‍ സ്വദേശി വനിത ഉള്‍പ്പെടെ നാലുപേരെ ദാഇശ് ബന്ധം കണ്ടത്തെിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഐ.എസ് ബന്ധം സംശയിക്കുന്ന 50 പേര്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞയാഴ്ച അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും കുവൈത്തികളാണ്. സുരക്ഷാസേന ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പാര്‍ലമെന്‍റില്‍ കരടുനിര്‍ദേശം വന്നിരുന്നു.
ഐ.എസില്‍ ചേരുന്നതിനും ഏതെങ്കിലും രീതിയില്‍ പിന്തുണക്കുന്നതിനും 20 വര്‍ഷം വരെ തടവുശിക്ഷ വിധിക്കണമെന്ന് നിര്‍ദേശിക്കുന്ന കരടുനിര്‍ദേശം എം.പി സാലിഹ് അല്‍ ആഷൂറാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. വേനലവധിക്കുശേഷം ഒക്ടോബറില്‍ പാര്‍ലമെന്‍റ് വീണ്ടും സമ്മേളിക്കുമ്പോഴാണ് കരടുനിര്‍ദേശം പരിഗണിക്കുക.
ഇന്ത്യയിലെ ഐ.എസ് പ്രവര്‍ത്തകര്‍ക്ക് ധനസഹായം: സ്വദേശി പിടിയില്‍
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പ്രവര്‍ത്തകര്‍ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് കുവൈത്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു. അബ്ദുല്ല ഹാദി അബ്ദുറഹ്മാന്‍ അല്‍ ഇനീസിയെന്ന കുവൈത്ത് പൗരനെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
നാല് ഇന്ത്യന്‍ യുവാക്കള്‍ക്ക് 1000 ഡോളര്‍ നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നല്‍കിയ വിവരങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന ഐ.എസിന്‍െറ കണ്ണിയാണ് ഇനീസിയെന്ന് കുവൈത്ത് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് എന്‍.ഐ.എ അധികൃതര്‍കൂടി എത്തിയ ശേഷം ഇയാളെ വിശദമായി ചോദ്യംചെയ്യും.
ഇന്ത്യയില്‍ പിടിയിലായ മഹാരാഷ്ട്ര പനവേല്‍ സ്വദേശി അറീബ് മജീദില്‍നിന്നാണ് ഇനീസിയെപ്പറ്റി വിവരം ലഭിച്ചത്. ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോവാനാണ് കുവൈത്ത് സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റിയതെന്ന് അറീബ് മജീദ് ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. 2014ല്‍ ഐ.എസില്‍ ചേര്‍ന്ന അറീബ് മജീദി ഏതാനും മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചത്തെി.
അന്നുമുതല്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇറാഖില്‍വെച്ചാണ് താനും മൂന്ന് ഐ.എസ് അനുഭാവികളും പണം കൈപ്പറ്റിയതെന്ന് ഇയാള്‍ പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.