കുവൈത്ത് സിറ്റി: ജനറല്‍ ട്രാഫിക് വകുപ്പിന്‍െറ നേതൃത്വത്തില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന നടന്നു. ഗവര്‍ണറേറ്റ് ഗതാഗത വകുപ്പ് മേധാവി ബ്രിഗേഡിയര്‍ മിഷ്അല്‍ മുബാറക് അല്‍ ഹജ്റുഫിന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 1440 നിയമലംഘനങ്ങള്‍ പിടികൂടി.
രേഖകളില്ലാതെ നിരത്തിലിറക്കിയതിനും നിരോധിത മേഖലകളില്‍ പാര്‍ക്ക് ചെയ്തതിനും 29 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വികലാംഗര്‍ക്കുള്ള പാര്‍ക്കിങ് ഇടങ്ങളില്‍ വാഹനം നിര്‍ത്തിയതിന് 46 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 168 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 69 പേര്‍ക്കെതിരെയും കേസെടുത്തു. വരും ദിവസങ്ങളില്‍ മറ്റു ഗവര്‍ണറേറ്റുകളിലും പരിശോധന നടക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.