??????? ??????????? ????????? ??????????? ???????? ??? (????? ????????)

റിയോ... അറിയുന്നുണ്ടോ ഈ നാടിന്‍െറ ഹൃദയനൊമ്പരം

കുവൈത്ത് സിറ്റി: തെക്കനമേരിക്കയില്‍ ആദ്യമായി വിരുന്നത്തെുന്ന ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ റിയോയില്‍ ആഹ്ളാദാരവമുയരുമ്പോള്‍ കുവൈത്തിലെ കായിക പ്രേമികള്‍ നിരാശയില്‍. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതിനാല്‍ റിയോ ഒളിമ്പിക്സില്‍ കുവൈത്തിന്‍െറ പ്രാതിനിധ്യം ഉണ്ടാകില്ല. 
കുവൈത്ത് കായിക നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2015 ഒക്ടോബര്‍ 27ന് ചേര്‍ന്ന ഐ.ഒ.സി നിര്‍വാഹക സമിതി യോഗമാണ് കുവൈത്ത് ഒളിമ്പിക്സ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തത്. ലോക കായിക മാമാങ്കത്തിന് ദീപശിഖ തെളിയാന്‍ ദിവസങ്ങള്‍ ശേഷിക്കെ ‘പങ്കെടുക്കുക, വിജയിപ്പിക്കുക’ എന്ന ഒളിമ്പിക്സിന്‍െറ ആപ്തവാക്യത്തിന് പോലും അര്‍ഥമില്ലാതാവുന്നു കുവൈത്തിന്‍െറ കാര്യത്തില്‍. അതേസമയം, യോഗ്യത നേടിയ ഏഴ് കായികതാരങ്ങള്‍ ഒളിമ്പിക് പതാകക്കു കീഴില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. സിഡ്നിയിലും ലണ്ടനിലും വെങ്കല മെഡല്‍ നേടിയ ഫഹദ് അല്‍ ദൈഹാനി ഉള്‍പ്പെടെ ആറ് ഷൂട്ടര്‍മാരും ഒരു ഫെന്‍സിങ് താരവുമാണ് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഖാലിദ് അല്‍ മുദഫ്, അബ്ദുറഹ്മാന്‍ അല്‍ ഫൈഹാന്‍, അഹ്മദ് അല്‍ അഫാസി എന്നിവര്‍ ട്രാപ് വിഭാഗത്തിലും അബ്ദുല്ല അല്‍ റഷീദി സ്കീറ്റ് വിഭാഗത്തിലും യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഖാലിദ് അല്‍ മുദഫ് 2002ലെ ലോക ചാമ്പ്യനായിരുന്നു. 
അബ്ദുല്‍ അസീസ് അല്‍ ഷെട്ടിയാണ് ഫെന്‍സിങ്ങില്‍ യോഗ്യത നേടിയ കുവൈത്ത് താരം. കുവൈത്തിന് മേല്‍ ഐ.ഒ.സി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മാതൃരാജ്യത്തെ പ്രതിനിധാനംചെയ്യാനാവില്ല. അതേസമയം, താരങ്ങള്‍ക്ക് ഒളിമ്പിക് പതാകക്ക് കീഴില്‍ സ്വതന്ത്രമായി മത്സരിക്കുന്നതിന് തടസ്സമില്ളെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസത്തെ മാര്‍ച്ച് പാസ്റ്റില്‍ ഒളിമ്പിക് കമ്മിറ്റിയുടെ പതാകക്കുകീഴിലാണ് അണിനിരക്കുക. മെഡല്‍ നേടിയാലും രാജ്യത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ഐ.ഒ.സിയുമായി ഇടഞ്ഞുനില്‍ക്കുന്ന കുവൈത്ത് തങ്ങളുടെ കളിക്കാര്‍ ഒളിമ്പിക് പതാകക്ക് കീഴില്‍ മത്സരിക്കുന്ന  കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.