കോഴിക്കോട് സ്വദേശി നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് മാത്തോട്ടം മുതലക്കലായിപറമ്പ് പരേതനായ മൊയ്തീന്‍ കോയ-ഖദീജ ദമ്പതികളുടെ മകന്‍ ജംഷീദാണ് (36) മരിച്ചത്. ഫര്‍വാനിയ ഫയര്‍സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ജംഷീദ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മരിച്ചത്. ഭാര്യ: നുസ്റത്ത്. ആറു വയസ്സുള്ള മകനുണ്ട്. പത്തുവര്‍ഷമായി കുവൈത്തിലുള്ള ജംഷീദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖുറൈന്‍ ശാഖയില്‍ വെജിറ്റബ്ള്‍ സെക്ഷന്‍ സീനിയര്‍ സൂപ്പര്‍വൈസറാണ്. കെ.ഐ.ജിക്ക് കീഴിലെ ഒരുമ സാമൂഹികസുരക്ഷാപദ്ധതി അംഗമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.