വിസ ഫീസ് വര്‍ധനയുമായി മുന്നോട്ട് –ശൈഖ് മാസിന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ വിസകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ, കുടിയേറ്റ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അസ്സബാഹ് പറഞ്ഞു. സന്ദര്‍ശക, വിനോദസഞ്ചാര വിസകള്‍ക്കും താമസവിസകള്‍ക്കും ഫീസ് ഉയര്‍ത്തും. വിസ പുതുക്കുന്നതിനുള്ള ഫീസിലും വര്‍ധനയുണ്ടാകും. നിലവില്‍ മൂന്നു ദീനാറിന്‍െറ സ്റ്റാമ്പ് എടുത്താല്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകള്‍ ലഭിക്കുന്ന സംവിധാനമാണുള്ളത്. പുതിയ നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ഇതില്‍ മാറ്റംവരും. രാജ്യത്ത് വിസ ഫീസ് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് പൊതുമാപ്പ് അനുവദിക്കുന്ന വിഷയം ഉദിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.  താമസനിയമ ലംഘകര്‍ക്ക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അവസരമുണ്ടാകില്ല. പൊതുമാപ്പ് കാര്യമായി പ്രയോജനംചെയ്യുന്നില്ളെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ ഒളിച്ചോടല്‍ പരാതികളില്‍ പരിഹാരം കണ്ടത്തെുന്നതിന് തൊഴില്‍-സാമൂഹിക കാര്യ, ആസൂത്രണ-വികസനകാര്യ മന്ത്രി ഹിന്ദ് സബീഹ് അല്‍ സബീഹും മാന്‍പവര്‍ പബ്ളിക് അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികളുടെ എണ്ണം 32 ലക്ഷമാക്കി കുറക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹ് അസ്സബാഹ് പറഞ്ഞു. 
 അതിനിടെ, രാജ്യത്ത് അനധികൃതമായിക്കഴിയുന്ന സിറിയക്കാര്‍ക്ക് പെരുന്നാളിനു ശേഷം ‘ശുഭവാര്‍ത്ത‘ കേള്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധം മൂലം പാസ്പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞ് പ്രയാസത്തിലായവര്‍ക്കാണ് നല്ലവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കിയത്. ജി.സി.സി രാജ്യങ്ങള്‍ തമ്മിലെ കരാര്‍ വഴിയാണ് സിറിയന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുക. രാജ്യത്തെ നിരവധി സിറിയക്കാരാണ് പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതുമൂലം പ്രയാസത്തിലായത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.