കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരോ എഴുത്തും വായനയും മാത്രം അറിയാവുന്നവരോ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജനസംഖ്യയിലെ 10 ലക്ഷത്തിലധികം പേര്‍ ഒൗപചാരിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. പലര്‍ക്കും എഴുത്തും വായനയും അറിയാമോയെന്ന് പരിശോധനയും നടത്തിയിട്ടില്ളെന്ന് സിവില്‍ ഏവിയേഷന്‍ പബ്ളിക് അതോറിറ്റി വ്യക്തമാക്കുന്നു. സിവില്‍ ഇന്‍ഫര്‍മേഷന്‍പബ്ളിക് അതോറിറ്റി പുറത്തുവിട്ട ഈ വര്‍ഷത്തെ കണക്കുപ്രകാരം 1,33,473 പേര്‍ നിരക്ഷരരാണ്. 9,02,492 പേര്‍ക്ക് എഴുത്തും വായനയും അറിയാമെങ്കിലും ഒരു വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും ഇല്ലാത്തവരാണ്. രാജ്യത്തിന്‍െറ ബജറ്റിന്‍െറ നല്ളൊരു ശതമാനവും വിദ്യാഭ്യാസത്തിന് ചെലവാക്കുമ്പോഴും നിരക്ഷരരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരുടെയും എണ്ണം താരതമ്യേന വളരെ കൂടുതലാണ്. 10 വയസ്സ് മുതല്‍ 64 വയസ്സു വരെയുള്ളവരുടെ കണക്കുകളാണ് പരിശോധിച്ചത്. ജൂണ്‍ 2015 വരെ 2,31,989 പേര്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 8,99,608 പേര്‍ക്ക് ഇന്‍റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റും 3,77,000 പേര്‍ക്ക് എലമെന്‍ററി ലെവല്‍ സര്‍ട്ടിഫിക്കറ്റുകളുമുണ്ട്.
10,721 പേര്‍ക്ക് ബിരുദാനന്തര ബിരുദമോ ഗവേഷണബിരുദമോ ഉള്ളവരാണ്. 4,40,536 പേര്‍ക്ക് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റും 1,44,172 പേര്‍ക്ക് ഡിപ്ളോമയുമുണ്ട്. 4.14 ലക്ഷം പേരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യവുമല്ളെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.