കുവൈത്ത് സിറ്റി: ‘മലയാള ഭാഷ: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ കേരള ആര്‍ട് ലവേഴ്സ് അസോസിയേഷനും (കല കുവൈത്ത്) മാതൃഭാഷാ സമിതിയും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. കലയുടെ മംഗഫ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കല പ്രസിഡന്‍റ് ടി.വി. ഹിക്മത് അധ്യക്ഷത വഹിച്ചു. മാതൃഭാഷ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. പീതന്‍ കെ. വയനാട് വിഷയം അവതരിപ്പിച്ചു. സംഘകാലം മുതല്‍ മലയാള ഭാഷയുടെ പരിണാമം ഏതുരീതിയിലാണ് വികസിച്ചത് എന്ന് വ്യക്തമാക്കുന്നതായിരുന്നു വിഷയാവതരണം. ഭാഷയുടെ ചരിത്രം, ലിപികളുടെ പരിണാമം, ഭാഷാ ശാസ്ത്രജ്ഞരുടെയും സാഹിത്യപ്രതിഭകളുടെയും സംഭാവനകള്‍ എല്ലാം വിഷയാവതരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നാടന്‍പാട്ട് കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി മുന്‍ചെയര്‍മാനുമായ സി.ജെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. അടിയാളസാഹിത്യത്തില്‍നിന്ന് കടമെടുത്തതാണ് പല വരേണ്യസാഹിത്യ ചരിത്രങ്ങളും എന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. അബ്ദുല്‍ ഫത്താഹ് തയ്യല്‍, സജീവ് എം.ജോര്‍ജ്, സലീം രാജ്, സി.കെ.നൗഷാദ്, ഷാജു വി.ഹനീഫ്, ഷാജു മാസ്റ്റര്‍, സനല്‍കുമാര്‍, കണ്ണന്‍, പി.ആര്‍. ബാബു, സലീല്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സുശീല്‍ കവിത അവതരിപ്പിച്ചു. കലയുടെ സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കിഴാറ്റൂര്‍ സ്വാഗതവും മീഡിയാ സെക്രട്ടറി ആര്‍.നാഗനാഥന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.