പൊതുസ്ഥലത്തെ ബലിയറുക്കലിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് ബലിയറുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. ബലിപെരുന്നാള്‍ അവസരത്തില്‍ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും വെച്ച് മൃഗങ്ങളെ അറുത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പല അറവുകാര്‍ക്കും മുനിസിപ്പാലിറ്റിയില്‍നിന്നുള്ള മെഡിക്കല്‍ ലൈസന്‍സ് ഇല്ളെന്നും ശരിയായ രീതിയില്‍ അറുക്കുവാന്‍ അറിയാത്തവരാണെന്നും ഹവല്ലി മുനിസിപ്പാലിറ്റി എമര്‍ജന്‍സി ടീം മേധാവി റിയാദ് അല്‍റബീഅ് പറഞ്ഞു. ബലിയറുക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി ഹവല്ലി ഗവര്‍ണറേറ്റില്‍ താല്‍ക്കാലിക അറവുശാലകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സഹ്റ, സലാം, ബയാന്‍, ഹത്തീന്‍, സല്‍വ എന്നിവിടങ്ങളിലാണ് താല്‍ക്കാലിക അറവുശാലകളുള്ളത്. സാല്‍മിയയിലെ പ്രധാന അറവുശാലക്ക് പുറമെയാണിത്. 
തെരുവുകളില്‍ അറവ് നടക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തുകയും നിയമലംഘകരുടെ പണിയായുധങ്ങള്‍ കണ്ടുകെട്ടുകയും പിഴ വിധിക്കുകയും ചെയ്യും. ഇതോടൊപ്പം, കൂടുതല്‍ നിയമനടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാല്‍മിയയിലെ പ്രധാന അറവുശാലയിലെ തിരക്ക് കുറക്കുന്നതിനാണ് താല്‍ക്കാലിക അറവുശാലകള്‍ ക്രമീകരിച്ചിരിക്കുന്നത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.