കായംകുളം എന്‍.ആര്‍.ഐ കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി: കായംകുളം എന്‍.ആര്‍.ഐസ് കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഹോണററി സെക്രട്ടറി വിജയന്‍ കാരയില്‍, ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്‍റ് വര്‍ഗീസ് പുതുകുളങ്ങര,  സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  വിവിധ കലാപരിപാടികള്‍, പുലികളി, ചെണ്ടമേളം, വാമനന്‍െറ വരവ്, ഓണപ്പാട്ട്, ഗാനമേള തുടങ്ങിയവ അരങ്ങേറി.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.