കുവൈത്ത് സിറ്റി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മധ്യവേനല്‍ അവധിയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രനടത്തിയവരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായി വെളിപ്പെടുത്തല്‍.
ഏവിയേഷനിലെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി എന്‍ജിനീയര്‍ ഇമാദ് അല്‍ ജലവി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. കഴിഞ്ഞ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിവിധ നാടുകളിലേക്കായി യാത്ര നടത്തിയവരുടെ എണ്ണം 31,94,818 ആണ്. ഇതില്‍ കുവൈത്തിലേക്ക് വന്നവര്‍ 15,23,037പേരും രാജ്യത്തുനിന്ന് വിവിധയിടങ്ങളിലേക്ക് പോയവര്‍ 16,71,781 പേരുമാണെന്നാണ് കണക്ക്. ഈ കാലയളവില്‍ നടത്തിയ യാത്രാ ഷെഡ്യൂളുകളുടെ എണ്ണത്തിലെ വര്‍ധന 14 ശതമാനമാണ്. ഇതില്‍ യാത്രക്കാരെ രാജ്യത്ത് എത്തിക്കാന്‍ മാത്രമായി വ്യത്യസ്ത വിമാനക്കമ്പനികള്‍ 13,499 സര്‍വിസുകള്‍ നടത്തിയതായി എന്‍ജിനീയര്‍ ഇമാദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.