പെന്‍ഷന്‍ പ്രായമത്തെിയ ജീവനക്കാരുടെ കരാര്‍ പുതുക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രാലയത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയമപരമായ പെന്‍ഷന്‍ പ്രായം എത്തിയാല്‍ കരാര്‍ പുതുക്കേണ്ടതില്ളെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍െറ തീരുമാനം. ജി.സി.സി പൗരന്മാര്‍ക്കും ബിദൂനികള്‍ക്കും പുതിയ തീരുമാനം ബാധകമാണെന്ന് മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ പെന്‍ഷന്‍ പ്രായമത്തെിയശേഷവും ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടിനല്‍കും. ഇത്തരത്തില്‍ കരാര്‍ നീട്ടുന്നതിനുള്ള അപേക്ഷയില്‍ ജീവനക്കാര്‍ ഇനിയൊരു നീട്ടല്‍ ആവശ്യപ്പെടില്ളെന്ന് സത്യവാങ്മൂലം നല്‍കണം. പുതിയ തീരുമാനപ്രകാരം ജി.സി.സി പൗരന്മാരും ബിദൂനികളും ഉള്‍പ്പെട്ട 350ഓളം സൈനിക ജോലികള്‍ ചെയ്യുന്നവര്‍ അടുത്ത വര്‍ഷം വിരമിക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സൈനികേതര ജോലികള്‍ചെയ്യുന്ന 150 പ്രവാസികളെയും ഇത് ബാധിക്കും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.