കുവൈത്ത് സിറ്റി: രാജ്യത്ത് കോളറ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ളെന്നും ആരോഗ്യമന്ത്രി ഡോ. അലി സഅദ് അല്‍ ഉബൈദി. ഇറാഖില്‍നിന്നുവന്ന അഞ്ചുപേരില്‍ കോളറ കണ്ടത്തെിയെങ്കിലും മൂന്നുപേരും സുഖംപ്രാപിച്ചു. അയല്‍രാജ്യമായ ഇറാഖില്‍ കോളറ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിരോധനടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്‍കരുതല്‍ കാരണമാണ് രാജ്യം രോഗഭീതിയില്‍നിന്ന് സുരക്ഷിതമായത്. അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും ജാഗ്രതപാലിച്ചതുമൂലം ഇറാഖില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ സാധിച്ചു. അതിര്‍ത്തികളിലെ പരിശോധനവഴിയാണ് അഞ്ചുപേര്‍ കോളറ ബാധിതരാണെന്ന് കണ്ടത്തെിയത്. മറ്റ് വൈറസുകള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും എതിരെ സമാനരീതിയിലുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ജനങ്ങളുമായി മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സംവദിക്കുന്നുണ്ട്. കോളറയുമായും മറ്റു രോഗങ്ങളുമായും ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പൂര്‍ണമായും സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പകര്‍ച്ചവ്യാധി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ ലോകാരോഗ്യസംഘടനയെ അറിയിക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഊഹാപോഹങ്ങളും അനൗദ്യോഗിക പ്രസ്താവനകളും പ്രചരിപ്പിക്കരുതെന്ന് മന്ത്രി ഡോ. അലി സഅദ് അല്‍ ഉബൈദി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുവൈത്തില്‍ നടന്ന ലോകാരോഗ്യസംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയുടെ 62ാമത് റീജ്യനല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
വിവിധ ആരോഗ്യവിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്തു. പ്രധാനമായും ചികിത്സാ ചെലവാണ് ചര്‍ച്ചാവിഷയമായത്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം വിലയിരുത്തുകയും കൂടുതല്‍ മെച്ചപ്പെടുത്തി ചികിത്സാരംഗത്ത് ഉപയോഗിക്കുകയും ചെയ്യാനുള്ള നടപടികളും ചര്‍ച്ചചെയ്തു. 1960ല്‍ ലോകാരോഗ്യസംഘടനയില്‍ അംഗമായതിനുശേഷം കുവൈത്ത് തുടരുന്ന സഹകരണത്തിന്‍െറ ഭാഗമായാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകാരോഗ്യസംഘടനയും കുവൈത്തും തമ്മിലെ ഗുണപരമായ സഹകരണം നിരവധിമേഖലകളില്‍ ഗുണം ചെയ്തിട്ടുണ്ട്. ഹൃദയ അസുഖങ്ങള്‍, രക്തസമ്മര്‍ദം, അര്‍ബുദം, പ്രമേഹം തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഒപ്പം എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരെ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിന്‍െറ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.