കല കുവൈത്ത് ‘മഴവില്ല്’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കല കുവൈത്ത് ‘മഴവില്ല്’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ജോയ് മുണ്ടാക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ടി.വി. ഹിക്മത്ത്, അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്) എന്നിവര്‍ സംസാരിച്ചു. ‘പ്രകൃതിയും ആഗോളതാപനവും’ എന്ന തലക്കെട്ടില്‍ ഓപണ്‍ കാന്‍വാസും അരങ്ങേറി.
മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളം നല്‍കി. മത്സരഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. ജനറല്‍ കണ്‍വീനര്‍ ആര്‍. നാഗനാഥന്‍ സ്വാഗതവും ആക്ടിങ് സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.