ഗ്രീന്‍ സ്കൂള്‍ പദ്ധതി  105 വിദ്യാലയങ്ങളില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകള്‍ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഗ്രീന്‍ സ്കൂള്‍ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത് 105 വിദ്യാലയങ്ങളില്‍. സര്‍ക്കാര്‍, സ്വകാര്യ വിഭാഗത്തില്‍പെട്ട സ്കൂളുകളില്‍ പ്രൈമറി, ഇന്‍റര്‍മീഡിയറ്റ്, ഹൈസ്കൂള്‍ വിഭാഗങ്ങളെല്ലാമുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കുവൈത്ത് പരിസ്ഥിതിസംരക്ഷണ സൊസൈറ്റി (കെ.ഇ.പി.എസ്) പ്രോഗ്രാംസ് ഡയറക്ടര്‍ ജെനാന്‍ ബെഹ്സാദ് വ്യക്തമാക്കി. പരിസ്ഥിതിസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളില്‍ ഹരിതപദ്ധതികള്‍ കൊണ്ടുവരുന്നത്. പുതിയ പരിസ്ഥിതിസംരക്ഷണ രീതികള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ഈ അധ്യയനവര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കും. ഇതിന്‍െറ ഭാഗമായി തെരഞ്ഞെടുത്ത കുട്ടികളെ വളന്‍റിയര്‍മാരാക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും -അവര്‍ അറിയിച്ചു. പരിസ്ഥിതിസംരക്ഷണ മേഖലയിലെ വിദഗ്ധര്‍ തയാറാക്കിയ 15 ഇന പരിപാടികളാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. 
കാലാവസ്ഥാവ്യതിയാനം, പക്ഷിനിരീക്ഷണം, ജലലഭ്യത തുടങ്ങിയവയാണ് ഇതിന്‍െറ പരിധിയില്‍ വരുന്ന പ്രധാന മേഖലകള്‍. സ്കൂളുകളിലെ അസംബ്ളിയില്‍ തുടങ്ങി പ്രത്യേക വര്‍ക്ഷോപ്പുകള്‍, ലെക്ചറുകള്‍, ഫീല്‍ഡ് ട്രിപ്, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവയെല്ലാം ഇതിന്‍െറ ഭാഗമായി നടക്കും. 
അടുത്തിടെ രൂപവത്കരിച്ച കുവൈത്ത് പരിസ്ഥിതി പൊലീസിന്‍െറ സഹായവും പദ്ധതിക്ക് ലഭിക്കുമെന്ന് ബെഹ്സാദ് പ
റഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.