ഭാഷ സംസ്കാരമാണ്; സംരക്ഷിക്കുക –സി. രാധാകൃഷ്ണന്‍

കുവൈത്ത് സിറ്റി: ഭാഷ സംസ്കാരമാണെന്നും അത് വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്കാരം കൂടുതല്‍ സംരക്ഷിക്കപ്പെടുന്നത് പ്രവാസലോകത്താണ്. അതേസമയം, മലയാളം നിര്‍ബന്ധ പഠനഭാഷയാക്കാന്‍ തയാറാകാത്ത അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണ് -അദ്ദേഹം പറഞ്ഞു. കല കുവൈത്ത് മാതൃഭാഷാ പഠനപരിപാടിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഷാസംഗമത്തില്‍ മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷാ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി പ്രതിനിധി ശിവ്സാഗര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാസമിതി കണ്‍വീനര്‍ സജി ജനാര്‍ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാഷാപഠന സ്മരണിക അല്‍മുല്ല എക്സ്ചേഞ്ച്് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ സൈമണിന് നല്‍കി സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കലയുടെ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പതിപ്പ് സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ലിസി കുര്യാക്കോസ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, സജീവ് എം. ജോര്‍ജ്, ശുഭ   
ഷൈന്‍, അക്സ ജോണ്‍, അനില്‍ കുമാര്‍, ഇക്ബാല്‍ കുട്ടമംഗലം എന്നിവര്‍ സംസാരിച്ചു. ‘അക്ഷരം’ ഡോക്യുമെന്‍ററി പ്രദര്‍ശനവും അരങ്ങേറി. ഭാഷാപദ്ധതി അധ്യാപകരെയും സ്ഥലം നല്‍കിയവരെയും സഹകരിക്കുന്നവരെയും ആദരിച്ചു. ഷാജു വി. ഹനീഫ് നന്ദി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.