കുവൈത്ത് സിറ്റി: രാജ്യത്ത് വിസക്കച്ചവടം നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളികളെയും വീട്ടുവേലക്കാരികളെയും തങ്ങളുടെ വിസയില്‍ കൊണ്ടുവന്നശേഷം ജോലി നല്‍കാതിരിക്കുന്നവര്‍ക്കും പുറത്ത് ജോലി ചെയ്യാന്‍ വിടുന്നവര്‍ക്കുമുള്ള ശിക്ഷ കടുത്തതാക്കുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ ആലോചിക്കുന്നതായി തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റംഗം സൗദ് അല്‍ഹുജൈരി സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി അറിയിച്ചത്. വിസക്കച്ചവടക്കാര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനായി എം.പി. നബീല്‍ അല്‍ഫാദില്‍ നേരത്തേ കരടുപ്രമേയം അവതരിപ്പിച്ചിരുന്നു. വിസ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ആരെങ്കിലും പണം വാങ്ങിയതായി കണ്ടത്തെിയാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും ആണ് നിര്‍ദേശിച്ചത്. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ ഇതിന്‍െറ ഇരട്ടി ശിക്ഷ നല്‍കണം.
ഒരു തൊഴില്‍ദാതാവ് മറ്റൊരു തൊഴില്‍ദാതാവില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളിയെ ഏറ്റെടുക്കുന്നത് ഇരുവരുടെയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലുമായി ബന്ധപ്പെട്ടതല്ളെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കുറയുകയും മൂന്നു വര്‍ഷത്തില്‍ കൂടുകയും ചെയ്യാത്ത ശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും നല്‍കണമെന്നാണ് കരടുപ്രമേയത്തിലെ നിര്‍ദേശം.
തൊഴിലാളിയെ കൊണ്ടുവന്നശേഷം മൂന്നുമാസത്തിലധികം ജോലി നല്‍കാത്ത തൊഴിലുടമക്കും ഇതേ ശിക്ഷ നല്‍കണം. വീട്ടുജോലി വിസയില്‍ കൊണ്ടുവന്ന ശേഷം ജോലി ചെയ്യിക്കാതെ പുറത്ത് ജോലിചെയ്യാന്‍ വിടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയുകയും രണ്ടു വര്‍ഷത്തില്‍ കൂടുകയും ചെയ്യാത്ത ശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും നല്‍കണമെന്നാണ് കരടുപ്രമേയത്തിലെ നിര്‍ദേശം.
ചില ഭേദഗതികളോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. നിലവിലെ നിയമപ്രകാരം പരമാവധി മൂന്നു വര്‍ഷം തടവോ 1,000 ദീനാര്‍ വരെ പിഴയോ ആണ് വിസക്കച്ചവടവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുള്ള ശിക്ഷ.
അതിനിടെ, വിസക്കച്ചവടത്തിനും മനുഷ്യക്കടത്തിനും കൂട്ടുനിന്നതായി സംശയിക്കുന്ന 517 കമ്പനികളുടെ ഫയലുകള്‍ ഒരുമാസത്തിനിടെ നിയമനടപടികള്‍ക്കായി തെളിവെടുപ്പ് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറിയതായി ഹിന്ദ് അസ്സബീഹ് വെളിപ്പെടുത്തി.
ജൂണ്‍ ഒന്നുമുതല്‍ 30 വരെ മാത്രമുള്ള കണക്കാണിത്. നിയമങ്ങളും നിബന്ധനകളും തെറ്റിച്ച് വഴിവിട്ട രീതിയില്‍ വിസ സമ്പാദിച്ച് വിദേശികളെ റിക്രൂട്ട് ചെയ്തതായി കണ്ടത്തെിയതിനെ തുടര്‍ന്നാണിതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ തന്നെ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയ പകുതിയോളം കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ പൂര്‍ണമായും മരവിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിലവസരമൊന്നും നോക്കാതെയും പരിഗണിക്കാതെയും അനധികൃതമാര്‍ഗത്തില്‍ വിദേശികളെ കൊണ്ടുവരുന്നതിന് മാത്രമായി പ്രവര്‍ത്തിക്കുന്ന ഊഹക്കമ്പനികളെ കണ്ടത്തെുന്നതിന് ശക്തമായ പരിശോധനകളാണ് അടുത്തിടെ രാജ്യവ്യാപകമായി നടന്നത്. അനധികൃത മാര്‍ഗത്തിലൂടെ വിസകള്‍ തരപ്പെടുത്തി പണം വാങ്ങി വിദേശികളെ രാജ്യത്തത്തെിക്കുകയാണ് ഊഹക്കമ്പനികളുടെ രീതി. മനുഷ്യക്കടത്തിന്‍െറ ഇരകളായി എത്തുന്ന ഇത്തരം ആളുകള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ അനധികൃതരായിമാറുകയാണ് അവസാനം ചെയ്യുക.
വ്യാപകമായ ഈ പ്രവണത ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്‍െറ ഫലമായാണ് ഇത്രയും കമ്പനികളെ കണ്ടത്തൊനും അവയുടെ ഫയലുകളെ സൂക്ഷ്മപരിശോധനക്ക് അയക്കാനും സാധിച്ചതെന്ന് ഹിന്ദ് അസ്സബീഹ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.