കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രങ്ങളില്‍ സുരക്ഷാപരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം ഇടങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ഫഹദ് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം സംശയകരമായ സാഹചര്യത്തില്‍ ബാഗുമായി രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാ ത്തത്. നിരപരാധിയെന്ന് കണ്ട് പിന്നീട് ഇയാളെ വിട്ടയച്ചുവെങ്കിലും സംഭവത്തില്‍ സുരക്ഷാ പാളിച്ച സംഭവിച്ചതായി വിലയിരുത്തലുണ്ട്. അതേദിവസം ജഹ്റയിലും സംശയകരമായ സാഹചര്യത്തില്‍ സൗദി പൗരന്‍ പിടിയിലായി. പ്രദേശത്തെ പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇയാളെ കാവല്‍ക്കാരന്‍ ഉണര്‍ത്തി ഹോട്ടലില്‍ പോയി ഉറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു. തുടര്‍ന്ന്, വിവരമറിയിച്ചതുപ്രകാരം സുരക്ഷാവിഭാഗമത്തെി ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ സ്ഫോടകവസ്തു നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ കണ്ടത്തെി. നുവൈസീബ് അതിര്‍ത്തിവഴിയാണ് സൗദി പൗരനായ ഇയാള്‍ രാജ്യത്ത് പ്രവേശിച്ചതെന്ന് സുരക്ഷാവിഭാഗത്തിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇയാളെക്കുറിച്ച് സൗദി ആഭ്യന്തരമന്ത്രാലയത്തിന് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ളെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇയാളെക്കുറിച്ച് സുരക്ഷാവിഭാഗം വിശദമായ അന്വേഷണം നടത്തിവരികയാണ്.
മസ്ജിദ് ഇമാം സാദിഖില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് ശേഷം രാജ്യത്ത് തീവ്രവാദി സാന്നിധ്യം വ്യക്തമാണെന്ന് ആഭ്യന്തര മന്ത്രാലയം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും നിരവധി കുവൈത്തി യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച് വുരുന്നുണ്ടെന്നും ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് രാജ്യത്തുനിന്ന് വലിയ സംഭാവനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ റമദാനില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ കുവൈത്ത് സ്വദേശികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രധാന വാണിജ്യ, വ്യാപാര കേന്ദ്രങ്ങളിലും മറ്റ് ജനത്തിരക്കുള്ള ഇടങ്ങളിലും പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
കര അതിര്‍ത്തികള്‍ വഴി തീവ്രവാദികള്‍ക്കാവശ്യമായ സ്ഫോടക വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്തെ പള്ളികളില്‍ കാമറകള്‍ ഘടിപ്പിക്കുന്നത് തുടരുകയാണെന്നും രാജ്യത്തെ എല്ലാ പള്ളികളും ഉടന്‍ കാമറാ വലയത്തിലാകുമെന്നും ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനിഅ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.