Posted On
date_range Updated On
date_range ഷുവൈഖ് തുറമുഖത്ത് 18,000 കുപ്പി വിദേശമദ്യം പിടികൂടി
കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തുനിന്ന് 18,000 കുപ്പി വിദേശമദ്യം അടങ്ങിയ 20 അടി വലുപ്പമുള്ള രണ്ടു കണ്ടെയ്നറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിച്ചെടുത്തു. ഇരുമ്പുറീലുകൾക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അഗ്നിശമന സേനാംഗങ്ങളുടെ സഹായത്താലാണ് ഇരുമ്പുറീലുകൾ മുറിച്ച് മദ്യക്കുപ്പികൾ പുറത്തെടുത്തത്.
ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ്, പ്രതിരോധമന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ഫഹദ് അൽ ഷരിയാൻ എന്നിവർ കസ്റ്റംസ് പരിശോധന സംഘത്തെ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.