അനാശാസ്യം: 16 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ 16 പ്രവാസികൾ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് അബൂഖലീഫ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ആരോഗ്യകേന്ദ്രത്തിന്റെ പേരിൽ നിയമവും പൊതു ധാർമികതയും ലംഘിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടന്നിരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. അറസ്റ്റിലായവരെ കുവൈത്തിൽനിന്ന് നാടുകടത്തും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു.

Tags:    
News Summary - 16 people were arrested for immorality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.